എയര്‍ഫോഴ്സില്‍ ജോലി നേടണമെന്ന് കൂട്ടമാനഭംഗക്കേസ് പ്രതി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ ഒരു പ്രതിയാണ് ഈ അസാമാന്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതി വിനയ് ശര്‍മയാണ് എയര്‍ഫോഴ്സില്‍ ജോലി നേടണമെന്ന ആഗ്രഹം കോടതിയില്‍ അറിയിച്ചത്.

ഇന്ത്യന്‍ എയര്‍ഫോഴ്സ് ഗ്രേഡ് സി കാറ്റഗറി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനായി ഒരു അധ്യാപകനെ തനിക്ക് ലഭ്യമാക്കണം എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ദിവസേന വിചാരണ നടക്കുന്നത് തന്റെ പഠനത്തെ ബാധിക്കും. താന്‍ മാത്രമാണ് കുടുംബത്തിന്റെ അത്താണി എന്നും ഇയാള്‍ പറയുന്നു.

പ്രതിയുടെ ആവശ്യത്തെക്കുറിച്ച് കോടതി ഡല്‍ഹി പൊലീസിനോട് അഭിപ്രായം ആരാഞ്ഞു.

ബലാത്സംഗം പോലുള്ള ഗുരുതരകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എയര്‍ഫോഴ്സില്‍ പ്രവേശനം നല്‍കാറില്ല എന്നതാണ് രസകരമായ കാര്യം. കുറ്റവിമുക്തനായി പുറത്തുവന്നാല്‍ മാത്രമേ ഇയാള്‍ക്ക് ഇതിനായി പരിശ്രമിക്കാന്‍ പോലും സാധിക്കുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :