പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 മരണം

ലിമ: | WEBDUNIA|
PRO
PRO
പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പെറു തലസ്ഥാനമായ ലിമയില്‍ നിന്നും 1000 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ മേഖലയായ അരിക്യുപക്കടുത്താണ് അപകടമുണ്ടായത്. ദേശീയ പാതയിലൂടെ സഞ്ചരിക്കവെ ബസ്സ് നിയന്ത്രണവിട്ട് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കാസില പ്രവിശ്യയിലെ ഓറോകാമ്പ ടൗണില്‍ നിന്ന് അരിക്യുപയിലേക്ക് പുറപ്പെട്ട ബസ്സില്‍ 48 യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ ഏറെയും ഖനിയില്‍ ജോലി ചെയ്യന്ന തൊഴിലാളികളാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :