ജി മാധവന്‍നായര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്‌

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
എസ് ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇടപാടിന്റെ നടപടിക്രമങ്ങളില്‍ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞന്മാര്‍ക്കും വീഴ്ച സംഭവിച്ചു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

ആന്‍ട്രിക്‌സ്-ദേവാസ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും ആരോപണവിധേയരായ ശാസ്ത്രജ്ഞര്‍ ഗൂഡാലോചന നടത്തി എന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

ഐഎസ്ആര്‍ഒയുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍മാനേജിങ് ഡയറക്ടര്‍ കെ ആര്‍ ശ്രീധരമൂര്‍ത്തി, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :