ജവാന്‍മാരുടെ കൊലപാതകം: കരസേനാ മേധാവി പൂഞ്ച് സന്ദര്‍ശിക്കും
ശ്രീനഗര്‍|
WEBDUNIA|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2013 (14:53 IST)
PRO
കശ്മീരില്‍ സൈനികാക്രമണങ്ങള്‍ തുടരുന്ന പൂഞ്ചില്‍ കരസേനാ മേധാവി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജനറല്‍ ബിക്രംസിംഗ് സന്ദര്‍ശനം നടത്തും. സൈനിക ഹെലികോപ്റ്ററിലാണ് അദ്ദേഹം സന്ദര്‍ശനത്തിനായി എത്തുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പട്ടാളം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സേന കൂടുതല്‍ ട്രൂപ്പുകളെ ബോര്‍ഡറില്‍ വിന്യസിച്ചിരിക്കുകയാണ്.
പാര്‍ലമെന്റില്‍ ഇതേച്ചൊല്ലി വന്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചവരെ സഭപരിപാടികള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പാക്‌സേന ആക്രമണം നടത്തിയതെന്നും നിയന്ത്രണരേഖ കാത്തുസൂക്ഷിക്കാന്‍ സൈന്യം സുശക്തമാണെന്നും പ്രതിരോധമന്ത്രി എകെ ആന്റണി സഭയെ അറിയിച്ചിരുന്നു.
പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സംഭവം പാകിസ്ഥാന്‍ ഇത് നിഷേധിക്കുകയായിരുന്നു.