വിശന്നുവലഞ്ഞ ചൈനീസ് പട്ടാളക്കാര്‍ക്ക് ഭക്ഷണം പങ്കുവച്ച് ഇന്ത്യന്‍ ജവാന്‍മാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
വിശന്നുവലഞ്ഞ ചൈനീസ് പട്ടാളക്കാര്‍ക്ക് തങ്ങളുടെ ഭക്ഷണം പങ്കുവച്ച് ഇന്ത്യന്‍ ജവാന്‍മാര്‍ മാതൃകയായി. കശ്മീരിലെ വടക്കുകിഴക്ക്‌ രാജ്യാന്തര അതിര്‍ത്തിലംഘിച്ച് ചുമാര്‍ മേഖലയിലെത്തിയ ചൈനീസ്‌ പട്ടാളക്കാര്‍ക്കാണ് ഇന്ത്യന്‍ ജവാന്‍മാര്‍ ഭക്ഷണം നല്‍കിയത്.

20 തീയ്യതി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ടിബിള്‍ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ്‌ ഭടന്മാരെ ഇന്ത്യന്‍ സൈന്യം തടഞ്ഞ് ചോദ്യംചെയ്‌തു. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള ഉത്തരവുപ്രകാരം ടിബിള്‍ മേഖലയുടെ ചിത്രമെടുക്കാന്‍ വന്നതാണെന്ന് ചൈനീസ് പട്ടാളക്കാര്‍ അറിയിച്ചു.

കൂടാതെ ടിബിള്‍ മേഖല ചൈനയുടെ പ്രദേശമാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ മുന്നോട്ടുനീങ്ങാന്‍ ഇന്ത്യന്‍ സൈന്യം അവരെ അനുവദിച്ചില്ല. സംഘര്‍ഷത്തിന്‌ ഒരുമ്പെടാതെ പകരം ചൈനീസ് പട്ടാളക്കാര്‍ സഹായം തേടി.

തങ്ങള്‍ കരുതിയിരുന്ന ഭക്ഷണം തീര്‍ന്നുവെന്നും ഭക്ഷണം നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സൈന്യം ഭക്ഷണം കരുതിയിരുന്നില്ല. കൈവശമുണ്ടായിരുന്ന ജൂസ്‌ ചൈനീസ്‌ ഭടന്മാര്‍ക്ക് നല്‍കി. ജൂസ് വാങ്ങി ചൈനീസ് പട്ടാളക്കാര്‍ സംഘര്‍ഷത്തിന്‌ നില്‍ക്കാത്തെ മടങ്ങുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :