പാലക്കാട് നെന്മാറയില്‍ ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി മഞ്ഞപ്ര സുന്ദരന്‍,ദേവി ദമ്പതികളുടെ മകള്‍ രോഹിണി എന്ന 23 കാരിയാണു മരിച്ചത്.
വിത്തിനശേരി പാക്കനാം പറമ്പില്‍ വേലായുധന്റെ മകന്‍ സജീഷ് എന്ന 32 കാരനാണു പിടിയിലായത്. കഴിഞ്ഞ ജൂലൈ പതിനേഴാം തീയതി രാത്രി യുവതിയുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച യുവതി മരിക്കുകയായിരുന്നു.
യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെന്മാറ സി.ഐ സുനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണു ഭര്‍ത്താവ് സജീഷ് പിടിയിലായത്.