ജയിലില്‍ സഞ്ജു ബാബയ്ക്ക് ജോലി കിട്ടി!

മുംബൈ| WEBDUNIA|
PTI
PTI
സഞ്ജു ബാബയ്ക്ക് ജയിലില്‍ ജോലി കിട്ടി. പേപ്പര്‍ ഫയല്‍ നിര്‍മ്മാണവും പേപ്പര്‍ ബൈണ്ടിംഗും. 1993ലെ ബോംബ് സ്ഫോടനക്കേസില്‍ 42 മാസത്തേക്ക് യെര്‍വാഡ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് സൂപ്പര്‍ താരം.

ജയില്‍ അധികൃതരാണ് സഞ്ജയ് ദത്തിന് പേപ്പര്‍ നിര്‍മ്മാണ ജോലികള്‍ നല്‍കിയത്. സുരക്ഷ ക്രമീകരണങ്ങളാല്‍ ദത്തിന് മറ്റ് തടവുകാരുമായി യോജിച്ച് ജോലിചെയ്യാന്‍ സാധിക്കുകയില്ല. ജയിലിനുള്ളില്‍ ദത്ത് ജോലി ചെയ്യുമ്പോള്‍ മൂന്ന് പൊലീസുകാരാണ് അദ്ദേഹത്തിന് കാവല്‍ നില്‍ക്കുന്നത്. മുമ്പ് ദത്ത് ജയിലിലായിരുന്നപ്പോള്‍ ചൂരല്‍ കൊണ്ടുള്ള കസേരയുണ്ടാക്കലായിരുന്നു ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് നല്‍കിയ ജോലി.

ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും അടുത്തിടയ്ക്കാണ് സഞ്ജയ് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്. ദത്ത് ജോലികള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :