ഭരണം കൈപ്പിടിയിലില്ലെങ്കിലും എ ഐ എ ഡി എം കെ നേതാവ് ജയലളിതയുടെ ആസ്തിയില്‍ രണ്ടിരട്ടി വര്‍ദ്ധനവ്. അഞ്ച് വര്‍ഷം മുമ്പ് 24.65 കോടിയായിരുന്ന സമ്പാദ്യം ഇപ്പോള്‍ 51 കോടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്.
ജയലളിത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. തിരുച്ചി ജില്ലയിലെ ശ്രീരംഗം മണ്ഡലത്തില്‍ നിന്നാണ് അവര്‍ ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ആണ്ടിപ്പെട്ടിയില്‍ നിന്നാണ് ജയലളിത മത്സരിച്ചിരുന്നത്.
എ ഐ എ ഡി എം കെയുടെ പ്രകടന പത്രികയും ജയലളിത ഇന്ന് പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് നാല് ഗ്രാമിന്റെ സ്വര്‍ണത്താലി നല്‍കുമെന്ന വാഗ്ദാനമാണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായത്. റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും ഓരോ മാസവും 20 കിലോഗ്രാം അരി സൌജന്യമായി നല്‍കും. സൌജന്യ ഫാനുകള്‍, സ്ത്രീകള്‍ക്ക് മിക്സി, ഗ്രൈന്റര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയും പത്രികയിലുണ്ട്.
മാര്‍ച്ച് 13-നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷം, നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ എംഡിഎംകെ എന്നിവയാണ് എഐഎഡിഎം കെയുടെ സഖ്യകക്ഷികള്‍.