തീര്‍ത്ഥാടക വാഹനത്തില്‍ വൈദ്യുതി ലൈന്‍ കുരുങ്ങി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊട്ടിയം: | WEBDUNIA|
PRO
PRO
തീര്‍ത്ഥാടകരുമായി പോയ സ്വകാര്യ ടൂറിസ്റ്റ്‌ ബസ്‌ വൈദ്യുതി ലൈനില്‍ കുരുങ്ങി. കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്റെ കീഴിലുള്ള മുഖത്തല-പാങ്കോണം റോഡിലെ താഴ്‌ന്നു കിടന്ന വൈദ്യുതലൈനാണ് ബസിന് കുരുക്കായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച്‌ കെ എസ് ഇ ബി ജീവനക്കാരെത്തി ഉടന്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ വന്‍ അപകടമൊഴിവായി. നാളുകളായി വൈദ്യുതി ലൈന്‍ ഇവിടെ താഴ്‌ന്നു കിടക്കുന്ന വിവരം സമീപവാസികള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എഴുതി നല്‍കിയ പരാതി ഓഫീസില്‍ കിട്ടിയിട്ടില്ലെന്നാണ്‌ ഇതുസംബന്ധിച്ച്‌ കെഎസ്‌ഇബി അധികൃതരുടെ വാദം.

വൈദ്യുതി വിച്ഛേദിക്കാന്‍ താമസിച്ചിരുന്നെങ്കില്‍ വന്‍ അപകടത്തിനിടയാകുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് 16 മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി നിലച്ചു. ലൈന്‍ പുന:സ്ഥാപിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :