മാധ്യമപ്രവര്‍ത്തകനെ തല്ലുമെന്ന് ജയപ്രദയുടെ ഭീഷണി!

ദിയോറിയ| WEBDUNIA|
PRO
PRO
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി നടിയും ലോക്‌സഭാ എംപിയുമായ ജയപ്രദ. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് അവരെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ ആയിരുന്നു ജയപ്രദയുടെ രോഷപ്രകടനം.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ജയപ്രദയെ പ്രകോപിപ്പിച്ചത്. “എന്ത് ചോദ്യമാണിത്? എന്റെ കയ്യില്‍ നിന്ന് തല്ലുകിട്ടും” മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി തന്നെ പുറത്താക്കിയതാണെന്നും ജയപ്രദ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് ജയപ്രദ ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :