ചെന്നൈ|
JOYS JOY|
Last Updated:
ശനി, 23 മെയ് 2015 (11:22 IST)
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി
ജയലളിത സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ഇത് അഞ്ചാം തവണയാണ് തമിഴ്നാറ്ടിന്റെ മുഖ്യമന്ത്രിയായി ജയലളിത എത്തുന്നത്. രാവിലെ 11.10 ഓടെ ഗവര്‍ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് എത്തിയ ജയലളിതയെ കൈയടികളോടെയും ഹര്‍ഷാരവത്തോടെയുമാണ് സ്വീകരിച്ചത്.
അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് എ ഐ എ ഡി എം കെ നേതാവ് ജയലളിത മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ജയക്കൊപ്പം 19 അംഗ മന്ത്രിസഭയും ഇന്ന് സ്ഥാനമേറ്റു.
ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇതോടെയാണ് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍ശെല്‍വം രാജിവെച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത തിരിച്ചുവരാന്‍ വഴിയൊരുങ്ങിയത്.