ഭര്‍ത്താവിനോട് പിണങ്ങി ഭര്‍തൃഗൃഹത്തിന് തീവെച്ചു; ആറുപേര്‍ വെന്തു മരിച്ചു

മധുര| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (11:07 IST)
ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ ഭര്‍തൃഗൃഹത്തിന് തീ വെച്ചു. വീടിനു തീ വെച്ചതിനെ തുടര്‍ന്ന് ഭര്‍തൃകുടുംബത്തിലെ ആറുപേര്‍ വെന്തുമരിച്ചു. തമിഴ്നാട്ടിലെ സേതാപേട്ടിലാണ് സംഭവം.

പാണ്ഡീശ്വരി(25) എന്ന യുവതിയാണ് ഭര്‍തൃ വീട് പുറത്തുനിന്ന് പൂട്ടി തീവെച്ചത്. ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. സംഭവത്തിനു ശേഷം കുമാരപുരത്തുള്ള സ്വന്തം വീട്ടിലെത്തിയ പാണ്ഡീശ്വരി
സ്വയം തീ കൊളുത്തി മരിച്ചു.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവ് കണ്ണനു(27)മായി പിരിഞ്ഞ് കഴിയുകയായിരുന്നു. ചെന്നൈയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണന്‍ എത്തിയതറിഞ്ഞ് പാണ്ഡീശ്വരി ഭര്‍തൃഗൃഹത്തില്‍ വരികയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ വീട് പുറത്തുനിന്ന് പൂട്ടി തീ കൊളുത്തുകയായിരുന്നു. കണ്ണനും മാതാപിതാക്കളും സഹോദരിമാരുമാണ് പൊള്ളലേറ്റ് മരിച്ചത്. രണ്ട് ദിവസം മുമ്പ് നാട്ടിലെ പ്രമുഖര്‍ ദമ്പതിമാരെ വിളിച്ച് സന്ധിസംഭാഷണം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :