ചെന്നൈ|
Last Modified ബുധന്‍, 20 മെയ് 2015 (13:29 IST)
ബെംഗളൂരു ഹൈക്കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍
ജയലളിത ഉടന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ജയലളിതയുടെ സത്യപ്രതിജ്ഞ മെയ് 23ന് ഉണ്ടായേക്കുമെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്തുള്ള പനീര്‍ശെല്‍വം മെയ് 22 ന് രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുകൂടാതെ മെയ് 22 ന് പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ ജയലളിത പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ കോടതി കുറ്റവിമുക്തയാക്കിയ ശേഷം ജയലളിത പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരിക്കും ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത മാറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായ ശേഷം ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ചു നിയമസഭയിലെത്താനാണ് ജയലളിതയുടെ തീരുമാനം.