വിശാഖപട്ടണം|
JOYS JOY|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (16:58 IST)
ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ നാടകീയത ഉണ്ടാകില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ നാടകീയത ഉണ്ടാകില്ല. നിലവിലെ ജനറല്‍ സെക്രട്ടറി തന്നെ പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കണമെന്ന് നിര്‍ബന്ധമില്ല. ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ച കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്ത ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനാധിപത്യ രീതിയില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
രാഷ്‌ട്രീയ സമീപനങ്ങളിലും അവ നടപ്പാക്കിയതിലും നേതൃത്വത്തിന് വീഴ്ച പറ്റി. പ്രയോഗത്തിലെ വീഴ്ചകള്‍ പരിഹരിക്കാനാണ് പ്ലീനം വിളിച്ചു ചേര്‍ത്തതെന്നും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം തള്ളാതെ സംസാരിച്ച യെച്ചൂരി രാഷ്‌ട്രീയ സഖ്യങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചെന്നും വ്യക്തമാക്കി.
ആഭ്യന്തരജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി പി എം എന്നും യെച്ചൂരി വ്യക്തമാക്കി.
നേരത്തെ, പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ആയിരുന്നു വിമര്‍ശനം ഉന്നയിച്ചത്.