പാര്‍ട്ടി കോണ്‍ഗ്രസ്: അടവുനയം പാളി, പാര്‍ട്ടിക്ക് നേരത്തെ വീണ്ടുവിചാരം ഉണ്ടാകേണ്ടതായിരുന്നു

വിശാഖപട്ടണം| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (12:45 IST)
21മത് പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് പുരോഗമിക്കവെ അടവുനയത്തിന്റെ പ്രയോഗത്തില്‍ പാളിച്ചയുണ്ടായെന്നും. പല വിഷയങ്ങളിലും പാര്‍ട്ടിക്ക് നേരത്തെ വീണ്ടുവിചാരം ഉണ്ടാകേണ്ടതായിരുന്നുവെന്നും വിമര്‍ശനം. കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ അകലം പാലിക്കണം. തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അടവുനയത്തില്‍ വീഴ്ചയുണ്ടായെന്ന് പി രാജീവ് വ്യക്തമാക്കിയപ്പോള്‍ അടവുനയത്തിന്റെ പ്രയോഗത്തില്‍ പാളിച്ചയുണ്ടായെന്ന് വിവി ദക്ഷിണാമൂര്‍ത്തിയും വ്യക്തമാക്കി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ഘടകങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കണം. മുന്നണി ബന്ധങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മാത്രമാണെന്ന തോന്നലുണ്ടായെന്നും രാജീവ് പറഞ്ഞു. കേരളത്തില്‍ നിന്ന് വിവി ദക്ഷിണാമൂര്‍ത്തി, ടിഎന്‍ സീമ, പി രാജീവ്, എംബി രാജേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ അകലം പാലിക്കണം. തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉണ്ടായി. കൂടാതെ തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നും വിവിധ നേതാക്കള്‍ വ്യക്തമാക്കി. അതോടൊപ്പം
സിപിഎം രാഷ്ട്രീയ അവലോകന രേഖയെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :