പ്രശസ്ത ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍(59) അന്തരിച്ചു.ചെന്നൈയിലെ എസ്ആര്‍എംസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് സ്വവസതിയില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായി. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
തമിഴിലെ പ്രമുഖ നടന്‍ വിജയകുമാറാണ് ഭര്‍ത്താവ്. തമിഴ്,തെലുങ്ക്, കന്നട സിനിമകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1969 ല്‍ ശാന്തി നിലയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ വേഷമായിരുന്നു ശാന്തി നിലയത്തില്‍.
1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാരന്‍ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ആദ്യം അഭിനയിച്ചത്. എന്‍ടിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, കമലാഹസന്‍, രജനീകാന്ത് എന്നീ അതികാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ അഭിമന്യു, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്ക്‌പോട്ട് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍- വനിത, ശ്രീദേവി, പ്രീതി. പ്രീതി വിജയകുമാര്‍ ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ഹരിയാണ് പ്രീതിയുടെ ഭര്‍ത്താവ്.