കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഭക്‍ഷ്യവിഷബാധ: 125 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേരള യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലില്‍ ഉണ്ടായ ഭക്‍ഷ്യവിഷബാധയെ തുടര്‍ന്ന് 125 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴു മണിക്കു ശേഷം നല്‍കിയ ഭക്‍ഷണത്തിലെ മീന്‍ കറിയിലുണ്ടായ വിഷബാധയാണ്‌ വനിതകള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടാക്കിയത്. വിവരം അറിഞ്ഞയുടന്‍ തന്നെ ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.

മീനിലെ വിഷാംശമാകാം വിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നതായി അധികൃതര്‍ പറയുന്നു. വിഷബാധയെ തുടര്‍ന്ന് വനിത ഹോസ്റ്റല്‍ താത്കാലികമായി പൂട്ടി.

ഭക്‍ഷണത്തിന്‍റെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്ക് മുമ്പും ഇതേ രീതിയില്‍ ഇവിടെ നിന്ന് 140 ഓളം വനിതകള്‍ക്ക് ഭക്‍ഷ്യവിഷബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :