പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുഭായ് ഹംഗാള്‍(97) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൂബ്ലിയിലെ ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം.
ഹിന്ദുസ്ഥാനി സംഗീതത്തിലെ അമൂല്യ പ്രതിഭയായിരുന്ന ഹംഗാളിനെ രാജ്യം പത്മഭൂഷണ്‍(1971), പത്മ വിഭൂഷണ്‍(2002), സംഗീത നാടക അക്കാദമി അവാര്‍ഡ്(1973), ദീനനാഥ് പ്രതിഷ്ഠാന്‍ (1997) എന്നീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ഭക്തിസാന്ദ്രമായിരുന്നു ഹംഗാളിന്‍റെ സംഗീതം. ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്ന ശബ്ദാസൌകുമാര്യം ഹംഗാളിനെ അമ്പതുകളില്‍ തന്നെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാക്കി മാറ്റിയിരുന്നു. അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടി വരുമ്പോഴും വിനയവും ലളിത ജീവിതവും എന്നും കൂടെക്കൊണ്ടു നടക്കുന്നതില്‍ ഹംഗാള്‍ പ്രത്യേകം ശ്രദ്ധവെച്ചു.
ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് കര്‍ണാടക സംഭാവന ചെയ്ത നാലു അമൂല്യ രത്നങ്ങളാണ് ഭീം സെന്‍ ജോഷി, മല്ലികാര്‍ജുന്‍ മന്‍സുര്‍, കുമാര്‍ ഗന്ധര്‍വ, ഗംഗുഭായ് ഹംഗാള്‍ എന്നിവര്‍.