കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു

കോട്ടയം| WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (13:25 IST)
പ്രമുഖ സി പി ഐ നേതാവ് കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു.

കോട്ടയം ബാര്‍ അസോസിയേഷനിലെ പ്രമുഖ അഭിഭാഷകനായിരുന്ന ശങ്കുണ്ണി മേനോന്‍ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു.

സംഗീത നാടക അക്കാദമിയുടെ വൈസ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :