ഫിലിപ് ജോസ് ഫാര്‍മര്‍ അന്തരിച്ചു

ഇല്ലിനോയിസ്| WEBDUNIA| Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (11:22 IST)
ലോക പ്രശസ്തനായ ശാസ്ത്രനോവല്‍ എഴുത്തുകാരന്‍ ഫിലിപ് ജോസ് ഫാര്‍മര്‍ അന്തരിച്ചു. ബുധനാഴ്ച ഉറക്കത്തിനിടെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. 1960 - 70 കാലഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തങ്ങളായ കൃതികള്‍ പുറത്തുവന്നത്.

1918 ജനുവരി 26നാണ് ഫിലിപ് ജോസ് ഫാര്‍മര്‍ ജനിച്ചത്. എഴുപത്തഞ്ചോളം നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മൂന്നു തവണ ഹ്യുഗോ അവാര്‍ഡ് ലഭിച്ചു. 2001ല്‍ ശാസ്ത്രകഥ എഴുത്തുകാരനുള്ള ഗ്രാന്‍റ് മാസ്റ്റര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

‘ദി ലവേഴ്സ്’ ആണ് ഫാര്‍മര്‍ ആദ്യം രചിച്ച കഥയായി അറിയപ്പെടുന്നത്. 1952ലാണ് ശാസ്ത്ര വിഷയങ്ങള്‍ അടിസ്ഥാനമാക്കി അദ്ദേഹം കഥകള്‍ എഴുതിത്തുടങ്ങിയത്. 2007ല്‍ പ്രസിദ്ധീകരിച്ച ‘ദി സിറ്റി ബിയോണ്ട് പ്ലേ’ ആണ് അദ്ദേഹത്തിന്‍റേതായി അവസാനം പുറത്തുവന്ന നോവല്‍.

ദി ഗ്രീന്‍ ഒഡീസി, ഫ്ലെഷ്, ഡെയര്‍, ലോര്‍ഡ് ടൈഗര്‍, ലവ് സോംഗ്, ടൈംസ് ലാസ്റ്റ് ഗിഫ്റ്റ്, വീനസ് ഓണ്‍ ദി ഹാഫ് ഷെല്‍, ഡാര്‍ക്ക് ഈസ് ദി സണ്‍, ഗ്രേറ്റ്‌ഹാര്‍ട്ട് സില്‍‌വര്‍, സ്റ്റേഷന്‍സ് ഓഫ് ദി നൈറ്റ്‌മെയര്‍, നതിംഗ് ബേണ്‍സ് ഇന്‍ ഹെല്‍, ജീസസ് ഓണ്‍ മാര്‍സ് തുടങ്ങിയവയാണ് ഫാര്‍മറുടെ പ്രധാനകൃതികള്‍. ദി ഈവിള്‍ ഇന്‍ ദി പിം‌ബര്‍‌ലേ ഹൌസ് എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :