കോളേജ് അധ്യാപകര്‍ 65ല്‍ വിരമിക്കണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ: സുപ്രീം കോടതി
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 17 ജൂലൈ 2013 (12:53 IST)
PRO
കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് വിരമിക്കല്‍ പ്രായം തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായുള്ള ഡിവിഷന്‍ ബഞ്ച് വിധിച്ചു.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വിരമിക്കല്‍ പ്രായം 65 വയസ്സാണ്. എന്നാല്‍ ഇത് വിവിധ സംസ്ഥാനങ്ങളില്‍ പല രീതിയിലാണ് നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധ്യാപകര്‍ രംഗത്തെത്തിയത്. എന്നാല്‍ കോടതിയ്ക്ക് ഇടപെടാനാവില്ലെന്നും വിരമിക്കല്‍ പ്രായം സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്നുമാണ് കോടതി അറിയിച്ചത്.
ജുവനൈല്‍ പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്ന ഹര്‍ജിയും ഡിവിഷന്‍ ബഞ്ച് തള്ളി. പ്രായപരിധി 18 ആയി തുടരും.