പുഴ സംരക്ഷണത്തിനുള്ള ബില്ലിന് അന്തിമരൂപമായി

പാലക്കാട്| WEBDUNIA|
PRO
PRO
കേരളത്തിലെ പുഴകള്‍ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റി രൂപീകരിച്ചുക്കൊണ്ടുള്ള ബില്ലിന് അന്തിമ രൂപമായി. ജലവിഭവവകുപ്പ് മന്ത്രി ചെയര്‍മാനായ സംസ്ഥാനതല നദീജല അതോറിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല നദീതട ബോര്‍ഡും രൂപീകരിച്ചുകൊണ്ടാണ് അതോറിറ്റി രൂപീകരിക്കുന്നത്.

നിലവില്‍ പുഴകള്‍ക്ക് മേല്‍ പ്രത്യേക നിയന്ത്രണമുള്ള റവന്യൂ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകള്‍ക്ക് അതോറിറ്റി നിലവില്‍ വരുന്നതോടെ അത് നഷ്ടപ്പെടും. ജലവിതരണം കാര്യക്ഷമമാക്കുക, നദികളിലെ നീരൊഴുക്ക് നിലനിര്‍ത്തുക, നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, പുഴകയ്യേറ്റം തടയുക, മണലെടുപ്പ് നിയന്ത്രിക്കുക, പുഴകളിലെ വൃഷ്ടിപ്രദേശങ്ങളില്‍ നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സംസ്ഥാനത്തെ പ്രധാനപുഴകളുടെ സംരക്ഷണത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അതോറിറ്റി രൂപീകരിച്ചുകൊണ്ട് 2011ല്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് ബില്ലാക്കിയിരുന്നില്ല. ഇതേ തുടര്ന്ന് ഓര്‍ഡിനന്‍സ് ലാപ്‌സായി. ഇത് ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കി. തുടര്‍ന്നാണ് പുതിയ ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുഴ സംരക്ഷണത്തിനുള്ള ബില്ല് അവതരിപ്പിക്കും. അന്തര്‍ സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായ ഉന്നതതല ബോര്‍ഡിനും രൂപം നല്ക്കാനും നീക്കമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :