കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനോട് കാണിക്കുന്നതിനേക്കാള്‍ ശത്രുത ഗുജറാ‍ത്തിനോട് കാണിക്കുന്നെന്ന് മോഡി

മുംബൈ| WEBDUNIA|
PTI
ഗുജറാത്തിനെ കേന്ദ്ര സര്‍ക്കാര്‍ ശത്രുതയോടെയാണ് കാണുന്നതെന്നും പാകിസ്ഥാനോട് പോലും ഇപ്രകാരമൊരു നയമില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോഡി. സിബിഐയെയും ആദായ നികുതി വകുപ്പിനെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മോഡി ആരോപിച്ചു.

കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി രാജ്യത്തെ ഭരണാധികാരികള്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്ന് മോഡി പറഞ്ഞു. രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സിബിഐയെ ദുരുപയോഗപ്പെടുത്തുന്നത് പോലെ ഇപ്പോള്‍ ആദായ നികുതി വകുപ്പിനെയും അപ്രകാരം ദുരുപയോഗപ്പെടുത്തുകയാണെന്ന് മോഡി ആരോപിച്ചു.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്ത നിക്ഷേപകര്‍ക്ക് പോലും ഇൻകം ടാക്‌സ് നോട്ടീസുകള്‍ അയച്ച് ഉപദ്രവിക്കുകയാണെന്നും മോഡി ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുകയാണെന്ന് മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :