കോണ്‍ഗ്രസ് മന്ത്രി ബേണി പ്രസാദ് വര്‍മ്മ ബിഎസ്പിയില്‍ ചേര്‍ന്നേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് മന്ത്രി ബേണി പ്രസാദ് വര്‍മ്മ ബിഎസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുന്നത് ഇത് സംബന്ധിച്ച് കൂടുതല്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഭീകരവാദിയാണെന്ന ബേണി പ്രസാദ് വര്‍മയുടെ പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ബഹളമുണ്ടായിരുന്നു. സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിയുടെ പരാമര്‍ശത്തെ സര്‍ക്കാര്‍ അപലപിച്ചു.

ബേണി പ്രസാദ് മാപ്പു പറയണമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് എസ് പി അംഗങ്ങള്‍ സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. സമാജ് വാദി പാര്‍ട്ടി വിട്ടാണ് ബേണി പ്രസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :