കോടികളുടെ കൈക്കൂലി ആരോപണം പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു

ടൊറന്റോ| WEBDUNIA|
PRO
PRO
തനിക്കെതിരെ ഒരു കനേഡിയന്‍ പത്രം പുറത്തുവിട്ട കോടികളുടെ കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേല്‍. ആരോപണം യുക്തിവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രഫുല്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോള്‍, എയര്‍ ഇന്ത്യയുടെ കരാറുമായി ബന്ധപ്പെട്ട് 10 കോടി ഡോളര്‍ (500 കോടി രൂപ) കൈക്കൂലി വാങ്ങിയെന്നാണ് കനേഡിയന്‍ ദിനപത്രം വെളിപ്പെടുത്തിയത്. എയര്‍ ഇന്ത്യയില്‍ യാത്രക്കാരെ തിരിച്ചറിയുന്നതിനായുള്ള കമ്പ്യൂട്ടര്‍ നിയന്ത്രിത ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായിരുന്നു കരാര്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ജനിച്ച കനേഡിയന്‍ പൌരന്‍ നസീര്‍ കരിഗര്‍, 2007-ല്‍ പ്രഫുലിന് ഈ വന്‍‌തുക കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഇടപാടില്‍ കരിഗര്‍ ഇപ്പോള്‍ കുറ്റവിചാരണ നേരിടുകയാണ്. വിവാദ കരാര്‍ പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു.

മുംബൈ പൊലീസിലെ ഒരു മുന്‍ ഉന്നതനും ഇടപാടില്‍ പങ്കുണ്ടെന്നും പത്രം പറയുന്നുണ്ട്. എന്നാല്‍ പ്രഫുല്‍ കൈക്കൂലി വാങ്ങിയതായി ബോധ്യപ്പെടുന്ന രീതിയില്‍ കോടതിക്ക് തെളിവൊന്നും ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :