കല്‍ക്കരിപ്പാടം വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസ് ഉന്നതതലയോഗം തിങ്കളാഴ്ച വൈകിട്ട് 6 ന് ചേരുമെന്നും സൂചനയുണ്ട്. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ ബഹളം മൂലം ലോക്‍സഭ നടപടികള്‍ തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.പ്രധാനമന്ത്രിയുടെ പ്രസ്താവനയും പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു.