ബ്രിട്ടീഷ് പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാധ്യമ രാജാവ് റൂപ്പര്‍ട് മര്‍ഡോക്ക് രാജിവെച്ചു. ദ സണ്‍, ദ ടൈംസ്, സണ്‍ഡേ ടൈംസ് എന്നീ പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
കമ്പനിയെ രണ്ടായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചു. പ്രസിദ്ധീകരണവിഭാഗം, വിനോദവിഭാഗം എന്നിങ്ങനെയാണ് കമ്പനിയെ വിഭജിക്കുന്നത്. നേരത്തെ ന്യൂസ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ടൈംസ് ന്യൂസ് പേപ്പേഴ്‌സ് ലിമിറ്റഡ് എന്നിവയില്‍ നിന്നും മര്‍ഡോക്ക് രാജിവെച്ചിരുന്നു.
ബ്രിട്ടണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യവസായകേന്ദ്രം മാറ്റുന്നതിന്റെ ഭാഗമായാണ് രാജിയെന്നും സൂചനയുണ്ട്. ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വില്‍പ്പനയ്ക്ക് വെക്കാനുള്ള ഒരുക്കത്തിലാണ് മര്‍ഡോക്കെന്നും വാര്‍ത്തകള്‍ ഉണ്ട്.