ശെല്‍വരാജിനെ സമുദായത്തിന് നിന്ന് പുറത്താക്കി: വിഎസ്ഡിപി
തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സമുദായത്തെ വഞ്ചിച്ച ആര് ശെല്‍വരാജി എം എല്‍ എയെ നാടാര്‍ സമുദായത്തില്‍ നിന്ന് പുറത്താകിയെന്ന് വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്. ശെല്‍വരാജിന്റെ പരിപാടികള്‍ നാടാര്‍ സമുദായം ബഹിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലത്തീന്‍ കത്തോലിക്ക ബിഷപ്പിന്റെ അനുവാദത്തോടെയാണ് ശെല്‍വരാജ് നാടാര്‍ സമുദായത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രശേഖരന്.
അതേസമയം, നാടാര്‍ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയമിക്കുമെന്നു ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. അഞ്ചു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പി സി ജോര്‍ജ് അറിയിച്ചു. പി സി ജോര്‍ജ് നല്കിയ ഉറപ്പില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ അവസാനിപ്പിച്ചു.