മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധം: പിആര്‍ഡി ഡയറക്ടര്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ഉമ്മന്‍ചാണ്ടി എന്ന പേരില്‍ പിആര്‍ഡി പ്രസിദ്ധീകരിച്ച കോഫി ടേബിള്‍ ബുക്കുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ്.

മൊത്തം 27,000 കോപ്പികളാണ് അച്ചടിച്ചത്. മൊത്തം ചെലവ് 13,14,283 രൂപ മാത്രം. 2000 കോപ്പികള്‍ ഗ്ലോസി ആര്‍ട്ട് പേപ്പറില്‍ അച്ചടിച്ചതിന് 2,08,500 രൂപയും 25,000 കോപ്പികള്‍ മാപ്‌ലിത്തോ എണ്‍പതാ‍മത്തെ പേപ്പറില്‍ അടിച്ചതിന് 11,05,783 രൂപയുമാണ് ചെലവായത്. ഏപ്രില്‍ ഒന്നിന് ടെന്‍ഡര്‍ ക്ഷണിച്ചാണ് പ്രസിനെ നിശ്ചയിച്ചത്.

മുഖ്യമന്ത്രിമാരെക്കുറിച്ച് ഇതിനു മുമ്പും പി.ആര്‍.ഡി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നായനാരെക്കുറിച്ച് കാലത്തിന്റെ കണ്ണാടി എന്ന പേരില്‍ 1200 പേജുള്ള ബുക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും പാലിച്ച്, തികച്ചും സുതാര്യമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരിച്ചതെന്ന് പിആര്‍ഡി ഡയറക്ടര്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :