കെജ്‌രിവാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസില്‍ നേരില്‍ ഹാജരാകാന്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് കോടതി നിര്‍ദേശം. ഏപ്രില്‍ ഏഴിന് നേരില്‍ ഹാജരാകാനാണ് ഡല്‍ഹി കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എഎപി പുറത്തുവിട്ട അഴിമതിക്കാരായ നേതാക്കളുടെ പട്ടികയില്‍ ഗഡ്‍കരിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരേയാണ് ഹര്‍ജി.

ഗഡ്‍കരിയുടെ തകര്‍ക്കുക എന്ന ലക്‌ഷ്യത്തോടെയാണ് കെജ്‍രിവാള്‍ ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചതെന്നും തീര്‍ത്തും തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണമാണിതെന്നും ഗഡ്‍കരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങളുന്നയിക്കുന്നത് കെജ്‍രിവാളിന്‍റെ സ്വഭാവമാണെന്നും ഹര്‍ജി കുറ്റപ്പെടുത്തുന്നു. കേസില്‍ ഗഡ്‍കരിയുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :