ആം ആദ്മി ഫണ്ടുകളുടെ ഉറവിടം വെളിപ്പെടുത്തിയില്ല; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും തങ്ങള്‍ക്ക് കിട്ടിയ പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കര്‍ ഹൈക്കോടതിയെ അറിയിച്ചു.

ആഭ്യന്തരമന്ത്രലായത്തിലെ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ രാജീവ് മെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ നാലിന് ആഭ്യന്തരമന്ത്രാലയം പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തെക്കുറിച്ചും ബാങ്ക് അക്കൌണ്ടുകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറണമെന്ന് കത്ത് മുഖാന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുവരെ പാര്‍ട്ടിയോ നേതാക്കളോ അതിന് തയ്യാറായില്ല, തുടര്‍ന്നാണ് സര്‍ക്കാര്‍ വക്കീല്‍ മുഖാന്തരം ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. ജസ്റ്റിസ് പ്രദീപ് നന്ദ്രാഗ് ചീഫ് ജഡ്ജായ ബഞ്ചിനു മുന്നിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേന്ദ്രത്തിന്റെ വക്കീലായ എം‌എല്‍ ശര്‍മ്മ ഫണ്ടുകള്‍ വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാക്കളുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി പണം സമാഹരിക്കുന്നുണ്ടെന്നും വക്കീല്‍ കോടതിയെ അറിയിച്ചു. കേസിന്റെ അടുത്ത വാദം ഫെബ്രുവരി അഞ്ചിന് നടക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :