കൂട്ടുകാരന്റെ കണ്‍‌മുന്നിലിട്ട് പതിനാറുകാരിയെ അഞ്ച് പേര്‍ കൂട്ടമാനഭംഗം ചെയ്തു

സൂററ്റ്| WEBDUNIA|
PRO
രാജ്യത്ത് കൂട്ടമാനഭംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു. പതിനാറുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഗുജറാത്തിലെ സൂററ്റ് ജില്ലയിലെ സച്ചിന്‍ പ്രദേശത്താണ് കൂട്ടമാനഭംഗം നടന്നത്.

സൂററ്റ് ജില്ലയിലെ സച്ചിന്‍ പ്രദേശത്താണ് പെണ്‍കുട്ടിയുടെ വീട്. അവധി ദിവസം അയല്‍‌വാസിയായ കൂട്ടുകാരനോടൊപ്പം പ്രദേശത്തെ പാര്‍ക്കില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം സമീപത്ത് എത്തിയ പ്രതികള്‍ ഇവരെ കാണുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ഇവരോട് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി കൂട്ടുകാരന്റെ മുന്നിലിട്ട് ആക്രമികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു മണിക്കൂറോളം ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് ഒരു ദിവസം പീഡനവിവരം വെളിപ്പെടുത്താത്ത പെണ്‍കുട്ടി പിന്നീട് വീട്ടുകാരോട് വിവരം പറയുകയായിരുന്നു.

ശേഷം വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് വിധേയയായി എന്ന് മനസിലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :