കൂട്ടമാനഭംഗത്തിനിരയായ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമം: യുവതി പിടിയില്‍

ഓടുന്ന കാറില്‍ താന്‍ കൂട്ടമാനഭംഗത്തിനിരയായതായി കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി, പീഡനം, പൊലീസ്, അറസ്റ്റ് newdelhi, rape, police, arrest
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ചൊവ്വ, 14 ജൂണ്‍ 2016 (18:17 IST)
ഓടുന്ന കാറില്‍ താന്‍ കൂട്ടമാനഭംഗത്തിനിരയായതായി കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് യുവതി പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തിലൊരു കേസ് ഫയല്‍ ചെയ്തത്.

എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ കേസാണെന്നും ഇതിന്റെ പേരില്‍ നഷ്ടപരിഹാരം കൈപ്പറ്റാനായിരുന്നു യുവതിയുടെ ശ്രമമെന്നും പൊലീസ് വ്യക്തമാക്കി. നാലു മാസങ്ങള്‍ക്കു മുന്‍പ് യുവതി ഇതേ പരാതി ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലും ഫയല്‍ ചെയ്തതായി കൂടുതല്‍ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

കേസ് തെളിഞ്ഞതിനെ തുടര്‍ന്ന് യുവതിയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിനായി പതിനഞ്ചു ലക്ഷം രൂപ യുവതി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്താകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കേസ് വ്യാജമാണെന്ന് തെളിയാന്‍ പൊലീസിനു സാധിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :