വലിച്ചാല്‍ അകത്തു കിടക്കും; ചെന്നൈയില്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ| jibin| Last Updated: വെള്ളി, 24 ജൂണ്‍ 2016 (14:11 IST)
ചെന്നൈയില്‍ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചതായി റിപ്പോര്‍ട്ട്. ഇന്നുമുതലാണ് പൊതുസ്ഥലത്ത് പുകവലിക്കാന്‍ പാടില്ലെന്ന് പൊലീസ് നഗരത്തിലെ കടകളിലെത്തി അറിയിപ്പ് നല്‍കിയത്. ഇതുസംബന്ധിച്ച് നേരത്തെ അറിവൊന്നും ലഭിച്ചിരുന്നില്ലെന്നും രാവിലെ പൊലീസ് എത്തി പൊതുസ്ഥലത്തെ പുകവലിക്ക് പിഴ ഈടാക്കുമെന്നു അറിയിക്കുകയായിരുന്നുവെന്നും കടയുടമകളും പറഞ്ഞു.

സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകള്‍ക്കാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഗരറ്റ് വില്‍ക്കുന്നതിന് കുഴപ്പമില്ലെങ്കിലും പരസ്യമായ പുകവലി അനുവദിക്കാന്‍ പാടില്ലെന്ന് കടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലത്തെ പുകവലി പിടിക്കപ്പെട്ടാല്‍ 200 രൂപ പിഴ ഈടാക്കുമെന്നും ചെന്നൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ പരിസരത്തെ കടകള്‍ക്കാണ് ഇപ്പോള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സിഗരറ്റ് വാങ്ങുന്നതായും പുകവലിക്കുന്നതായും നിര്‍വധി വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അധികാരികള്‍ സ്‌കൂളുകള്‍ക്ക് സമീപത്തെ പുകവലിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പൊതുസ്ഥലത്തെ പുകവലി നിരോധിക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് റ്റീ ഷോപ്പുകള്‍ നടത്തുന്ന മലയാളികള്‍ വ്യക്തമാക്കുന്നു. ഒമ്പതുമണിയോടെ പൊലീസ് എത്തി വിവരം അറിയിക്കുകയായിരുന്നുവെന്നും പിടിക്കപ്പെട്ടാല്‍ കടയുടമയ്‌ക്കും പിഴ അടയ്‌ക്കേണ്ടുവരുമെന്നും അറിയിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

പല കടകളിലും പൊലീസ് ഇടയ്‌ക്കിടെ പരിശോധനയ്‌ക്കായി എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിഗരറ്റ് വില്‍ക്കുന്നതില്‍ നിയന്ത്രണം പാലിക്കുകയാണ് കടയുടമകള്‍. വൈകിട്ടോടെയാണ് പല കടകളും സിഗരറ്റ് വില്‍ക്കാന്‍ ആരംഭിച്ചത്. കടകള്‍ക്ക് സമീപം നിന്ന് വലിക്കരുതെന്നും പരസ്യമായ പുകവലി തടഞ്ഞിട്ടുണ്ടെന്നും കടയുടമകള്‍ പറഞ്ഞപ്പോഴാണ് പലരും സംഭവമറിഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...