ഒളിച്ചോടാൻ ശ്രമിച്ച ഭാര്യയ്ക്കും കാമുകനും ഭർത്താവിന്റെ വക ചാട്ടവാറടി, അതും കെട്ടിയിട്ട്!; വീഡിയോ കാണാം

ഒളിച്ചോടാന്‍ ശ്രമിച്ച ഭാര്യയേയും കാമുകനേയും ഭർത്താവ് ചാട്ടവാറുകൊണ്ടടിച്ചു. വീടിന് മുന്നിൽ കാമുകന്റേയും ഭർത്താവിന്റേയും കൈകൾ കെട്ടിയിട്ടതിന് ശേഷമായിരുന്നു മർദ്ദനം. ഏകദേശം നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഭർത്താവ് യാതോരു ദാക്ഷിണ്യവും കൂടാതെയാണ് ഇരുവ

പാട്‌ന| aparna shaji| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (15:13 IST)
ഒളിച്ചോടാന്‍ ശ്രമിച്ച ഭാര്യയേയും കാമുകനേയും ഭർത്താവ് ചാട്ടവാറുകൊണ്ടടിച്ചു. വീടിന് മുന്നിൽ കാമുകന്റേയും ഭർത്താവിന്റേയും കൈകൾ കെട്ടിയിട്ടതിന് ശേഷമായിരുന്നു മർദ്ദനം. ഏകദേശം നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഭർത്താവ് യാതോരു ദാക്ഷിണ്യവും കൂടാതെയാണ് ഇരുവരെയും മർദ്ദിക്കുന്നത്.

ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ബിഹാറിലെ മനുഷ്യാവകാശ പ്രവർത്തകനായ കുന്ദൻ ശ്രീവാസ്തയാണ് ദൃശ്യങ്ങൾ പുറത്തിവിട്ടത്. സോഷ്യൽ മീഡിയ ഉൾപ്പെടെ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനെതിരെ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്.

വടിയും ചാട്ടവാറും ഉപയോഗിച്ചായിരുന്നു മധ്യവയസ്‌കന്‍ ഭാര്യയേയും കാമുകനേയും മര്‍ദ്ദിച്ചത്. അടികൊണ്ട് ഇയാളുടെ ഭാര്യയും കാമുകനും പുളയുന്നത് വീഡിയോയില്‍ കാണാം. ഇത്തരത്തില്‍ ക്രൂരമായ രീതിയിൽ ഇരുവരേയും മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പലരും ആവശ്യപ്പെട്ടത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :