കശ്മീരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 5 തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍| WEBDUNIA|
PRO
PRO
കശ്മീരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 5 തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരും പാക് സ്വദേശികളായ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്നാണ് വിവരം. ഗാന്‍ഡെര്‍ബാള്‍ ജില്ലയിലെ നാജ്‌വാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

തീവ്രവാദികള്‍ സിന്ധ് നദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗര്‍ - ലേ ഹൈവേക്ക് സമീപം പുലര്‍ച്ചെ 1.30നാണ് തീവ്രവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

രാഷ്ട്രിയ റൈഫിള്‍ 24 ബറ്റാലിയനും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് എസ്പി ഗന്‍ഡെര്‍ബാല്‍ ഷാഹിദ് മീരജ് റത്താര്‍ മാധ്യങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :