അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൊണ്ട് ഭിക്ഷാടനം
യെമന്‍|
WEBDUNIA|
PRO
PRO
അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൊണ്ട് ഭിക്ഷാടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കൊണ്ട് ഭിക്ഷാടനത്തിനിറങ്ങിയ അച്ഛനെയും മകളെയുമാണ് യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
യെമന്റെ തലസ്ഥാന നഗരിയായ സനയിലാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കൊണ്ട് നാല്‍പത്തിയൊന്നുകാരനും മകളും ഭിക്ഷാടനം നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ തങ്ങളുടെ പക്കല്‍ പണമില്ലെന്നും പണം തന്ന് സഹായിക്കണമെന്നും പറഞ്ഞാണ് ഇവര്‍ ഭിക്ഷാടനം നടത്തിയത്.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞ് തന്റെ ബന്ധുവിന്റെയാണെന്നും മൃതദേഹം അടക്കം ചെയ്യാന്‍ പണമില്ലാത്തതുകൊണ്ടാണ് യാചിക്കേണ്ടി വന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം, അടക്കം ചെയ്യാന്‍ പണമില്ലെന്നും പറയുന്നത് നുണയാണെന്നാണ് പൊലീസ് പറയുന്നത്.
യെമനില്‍ മൃതദേഹം അടക്കം ചെയ്യാന്‍ പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറില്ലെന്നും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെനനും പൊലീസ് പറഞ്ഞു.