ഏഴുദിവസമായി കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. പാര്‍ലമെന്റ് ആക്രമണകേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കര്‍ഫ്യൂ. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ഫ്യൂവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്റര്‍നെറ്റ്, കേബിള്‍ ടിവി, മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചു. കിംവദന്തികള്‍ പരക്കാതിരിക്കാനാണ് ഈ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതെന്നാണ് സൈനിക അധികൃതര്‍ പറയുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം കശ്മീരിലെ വിവിധ ഇടങ്ങളിലായി നടന്ന ഏറ്റമുട്ടലുകളില്‍ മൂന്നു പേര്‍ മരിക്കുകയും 100ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു