അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ക്ഷണം
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (11:02 IST)
PTI
അടിസ്ഥാന സൗകര്യം, പ്രതിരോധം മേഖലകളില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ക്ഷണം.
1991 മുതല്‍ ഇന്ത്യ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണ പദ്ധതികളെ എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ചിട്ടുണ്ട്. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഇതു വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി യുഎസ്സിലെ കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍മാരെ അറിയിച്ചു.
അടിസ്ഥാന സൗകര്യം, പ്രതിരോധം മേഖല തുടങ്ങിയവ ഏറെ വളര്‍ച്ചാ സാധ്യതയുള്ളതാണ്. അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, നയങ്ങള്‍ എന്നിവയെക്കുറിച്ചു നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്‌തമാക്കുകയും ചെയ്തു