ബാംഗ്ലൂര്‍: കരസേനയില്‍ ജോലി വാഗ്ദാനംചെയ്ത് മലയാളികളടക്കമുള്ള നൂറോളം യുവാക്കളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് സ്വദേശി സുജാത എന്ന സോഫിയ(38)യാണ് പിടിയിലായത്. ഇന്ത്യന്‍ കരസേനയില്‍ റിക്രൂട്ട്‌മെന്‍റ് ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പുനടത്തിയത്.