വീട്ടുജോലിക്കാരി പ്രസവശേഷം കുഞ്ഞിനെ ഫ്ലാറ്റിനു മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു

അബൂദാബി| WEBDUNIA|
PRO
വീട്ടുജോലിക്കാരി പ്രസവശേഷം കുഞ്ഞിനെ ഏഴാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊന്നു. അബുദാബിയിലെ ഖാലിദിയ ഏരിയയിലെ ഫ്ലാറ്റിലാണ് ക്രൂരമായ സംഭവം നടന്നത്.

യുവതി പ്രസവിച്ചയുടനെ പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ്, പ്ലാസ്റ്റിക് ബാഗിലാക്കി താഴേക്കെറിയുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് എതോപ്യന്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. നാട്ടിലുണ്ടായിരുന്ന ഒരു അവിഹിത ബന്ധത്തിലാണ് ഗര്‍ഭിണിയായതെന്ന് ഇവര്‍ പറയുന്നു.

പ്രസവസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :