ട്രെയിനിലെ ബാത്ത്റൂമില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

പശ്ചിമ ബംഗാള്‍ | WEBDUNIA|
PRO
ട്രെയിനിലെ ബാത്ത്റൂമില്‍ യുവതി പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. ലാല്‍ ഗോള പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

ബാത്ത്റൂമില്‍ നിന്നും റെയില്‍വെ ട്രാക്കിലേയ്ക്ക് വഴുതി വീണ കുഞ്ഞ് അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. പ്രതീക്ഷിക്കാതെയുണ്ടായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റെഹാനി എന്ന യുവതി ബാത്ത്റൂമില്‍ പ്രസവത്തിന് ഇടംകണ്ടെത്തിയത്.

പ്രസവത്തിന് ശേഷം ട്രെയിനിലെ ബാത്ത്റൂമില്‍ നിന്നും നവവാജ ശിശു വഴുതി റെയില്‍വെ ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു. ട്രാക്കില്‍ വീണ കുഞ്ഞിനു മുകളിലൂടെ ട്രെയിന്‍ കടന്നു പോയെങ്കിലും കുട്ടിക്ക് അപകടമൊന്നും സംഭവിച്ചല്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍യാത്രക്കാരും റെയില്‍ വെ അധികൃതരും സംഭവ സ്ഥലത്ത് എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :