കമലിന് ആദായനികുതി വകുപ്പിന്റെ ആദരം

ചെന്നൈ| WEBDUNIA|
PRO
മലയാളത്തിലെ മെഗാ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ തെരച്ചിലില്‍ വിയര്‍ക്കുമ്പോള്‍ മലയാളത്തിനു സുപരിചിതനായ തമിഴ് മെഗാ താരം കമല്‍ ഹസന് അതേ വകുപ്പിന്റെ ആദരം! കൃത്യമായി നികുതി അടച്ചതിന് കമല്‍ ഹസനെ ആദായനികുതി വകുപ്പ് ഞായറാഴ്ച ആദരിച്ചു.

കമല്‍ ഹസന്‍, നര്‍ത്തകി പദ്മാ സുബ്രമഹ്ണ്യം, എഴുത്തുകാ‍രി ശിവശങ്കരി തുടങ്ങി നികുതി നല്‍കുന്നതില്‍ വീഴ്ച വരുത്താത്ത പ്രമുഖരെയും കൃത്യമായി നികുതി നല്‍കുന്ന സ്ഥാപനങ്ങളെയുമാണ് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാല ആദരിച്ചത്.

കൃത്യമായി ആദായനികുതി അടച്ചതിന് കമല്‍ ഹസന് ആദായനികുതി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആദരിച്ചത്.

അതേസമയം, മോഹന്‍‌ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ണമായിട്ടില്ല. തിങ്കളാഴ്ച ലാലിന്റെ മൊഴി എടുക്കുമെന്നാണ് സൂചന. ഇരുവരുടെയും വരുമാനം, വിദേശ നിക്ഷേപം, വ്യാപാരങ്ങള്‍ എന്നിവയെല്ലാം ആദായനികുതി വകുപ്പ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :