ബില്ലയുടെ പ്രണയിനിയാകാന്‍ ഹുമ ഖുറേഷി

WEBDUNIA|
PRO
അജിത് നായകനായി അഭിനയിച്ച് തരംഗമായി മാറിയ ‘ബില്ല’യുടെ രണ്ടാം ഭാഗം വരുന്നു. ‘2’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഹുമ ഖുറേഷിയാണ്.

മുംബൈയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റും മോഡലുമാണ് ഹുമ ഖുറേഷി. അജിത്തിന് പുതിയൊരു നായികയെ തേടി സംവിധായകന്‍റെ ഏറെക്കാലത്തെ അലച്ചിലിനൊടുവിലാണ് ഹുമ ഖുറേഷിയെ കണ്ടെത്തിയത്. ഒട്ടേറെ പരസ്യചിത്രങ്ങളില്‍ ഹുമ അഭിനയിച്ചിട്ടുണ്ട്.

ബില്ലയില്‍ നയന്‍‌താരയും നമിതയുമായിരുന്നു നായികമാര്‍. നയന്‍‌സ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടതും ആ ചിത്രത്തിലാണ്. അതുകൊണ്ടുതന്നെ ബില്ലയുടെ രണ്ടാം ഭാഗത്തില്‍ പരിധികളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിനാണ് ഹുമ ഖുറേഷി ഒരുങ്ങുന്നത്.

യുവന്‍ ഷങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ബില്ല 2ന്‍റെ ഛായാഗ്രാഹകന്‍ ഹേമന്ദ് ചതുര്‍വേദിയാണ്. വൈഡ് ആംഗിള്‍ ക്രിയേഷന്‍സ്, ഇന്‍ എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് എന്നിവയുടെ സംയുക്ത സംരംഭമാണ് ബില്ല 2.

കമലഹാസനും മോഹന്‍ലാലും ഒരുമിച്ച ‘ഉന്നൈപ്പോല്‍ ഒരുവന്‍‘ എന്ന സിനിമയുടെ സംവിധായകനാണ് ചക്രി തൊലേത്തി. തെലുങ്കില്‍ ‘ഈ നാട്’ എന്ന ചിത്രവും ചക്രി സംവിധാ‍നം ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :