മലയാളത്തിന്റെ പ്രിയനടി ഷീല ഒരു രണ്ടാം വരവ് നടത്തിയത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ സിനിമ ഗംഭീര വിജയമായതോടെ ഷീല മലയാളത്തില്‍ സജീവമായി. എന്നാല്‍ മനസ്സിനക്കരെയെ തുടര്‍ന്ന് ഷീലയ്ക്ക് നല്ല കഥാപാത്രങ്ങള്‍ അപൂര്‍വമായേ ലഭിച്ചുള്ളൂ. എന്തായാലും സത്യന് അന്തിക്കാട് തന്നെ വീണ്ടും ഷീലയുടെ രക്ഷയ്ക്കെത്തുകയാണ്.
സത്യന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഷീലയും അഭിനയിക്കുന്നു. കഥാപാത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും കഥാഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രമായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.
പത്മപ്രിയയാണ് ഈ പേരിടാത്ത ചിത്രത്തിലെ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിവുപോലെ ഒരു കുടുംബകഥയാണ് സത്യന് അന്തിക്കാട് ഇത്തവണയും പറയാനൊരുങ്ങുന്നത്.
‘ഇന്നത്തെ ചിന്താവിഷയം’ ആയിരുന്നു സത്യന് അന്തിക്കാട് ഒടുവില്‍ ചെയ്ത മോഹന്‍ലാല്‍ ചിത്രം. ശരാശരി വിജയം മാത്രമാണ് ആ സിനിമ നേടിയത്.