കടിച്ച പാമ്പിനെ സ്വയരക്ഷയ്ക്ക് വേണ്ടി യുവാവ്‌ ജീവനോടെ അകത്താക്കി

കടിച്ച പാമ്പിനെ പിടികൂടി യുവാവ്‌ ജീവനോടെ വിഴുങ്ങി. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയാല്‍ വിഷം ഏല്‍ക്കില്ലെന്ന ധാരണയുടെ പുറത്താണ് യുവാവ്‌ പാമ്പിനെ അകത്താക്കിയത്. സുരേന്ദ്ര ഓറന്‍(30) എന്നയാളാണ് പാമ്പിനെ വിഴുങ്ങിയത്. ഝാര്‍ഖണ്ഡിലാണ്‌ സംഭവം അരങ്ങേറിയത്‌

റാഞ്ചി, ഝാര്‍ഖണ്ഡ്, പമ്പ് Ranji, Jharghand, Snake
റാഞ്ചി| rahul balan| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (17:54 IST)
കടിച്ച പാമ്പിനെ പിടികൂടി യുവാവ്‌ ജീവനോടെ വിഴുങ്ങി. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയാല്‍ വിഷം ഏല്‍ക്കില്ലെന്ന ധാരണയുടെ പുറത്താണ് യുവാവ്‌ പാമ്പിനെ അകത്താക്കിയത്. സുരേന്ദ്ര ഓറന്‍(30) എന്നയാളാണ് പാമ്പിനെ വിഴുങ്ങിയത്. ഝാര്‍ഖണ്ഡിലാണ്‌ സംഭവം അരങ്ങേറിയത്‌.

ഒരു പറമ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ്‌ ഇയാള്‍ക്ക് പാമ്പിന്റെ കടിയേറ്റത്‌. കടിയേറ്റ ശേഷം ഇയാള്‍ പാമ്പിനെ പിടികൂടി വിഴുങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത്‌ ജീവന്‍ രക്ഷിക്കാനും വിഷം അകറ്റാനും സഹായിക്കും എന്നാണ്‌ യുവാവിന്റെ കരുതിയിരുന്നത്. യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :