റാഞ്ചി|
JOYS JOY|
Last Modified ശനി, 19 മാര്‍ച്ച് 2016 (16:17 IST)
ഝാര്‍ഖണ്ഡില്‍ കന്നുകാലിവ്യാപാരികളായ രണ്ടുപേരെ കൊന്ന് കെട്ടിത്തൂക്കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് പതിമൂന്ന് വയസ്സ് മാത്രമാണ് പ്രായം. ഝാര്‍ഖണ്ഡിലെ ബലുമഠ് - ഹേര്‍ഹജ്ജ് റോഡരികിലെ മരത്തിലാണ് 32കാരനായ മസ്‌ലും അന്‍സാരി, 13കാരനായ ഇംതിയാസ് ഖാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്.
ഗോസംരക്ഷണ ജാഗ്രതാസമിതി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഗ്രാമവാസികളും സ്ഥലം എം എല്‍ എ പ്രകാശ് റാമും ആരോപിച്ചു. റാഞ്ചിക്കടുത്തുള്ള ബലുമഠ് പ്രദേശത്ത് സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മൃതദേഹവുമായി ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു.
വാര്‍ഷിക കന്നുകാലി വിപണന മേളയിലേക്ക് ഒരു ഡസനോളം കന്നുകാലികളുമായി വെള്ളിയാഴ്ച പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കല്ലേറില്‍ കലാശിച്ചു.
മാട്ടിറച്ചി കഴിക്കുന്നതിന്റെ പേരില്‍ ഇവിടെ
മൂന്നുമാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു.