ട്വന്റി-20: ഇന്ത്യ ശ്രീലങ്ക രണ്ടാം മത്സരത്തിന് റെക്കോര്‍ഡ്

റാഞ്ചി, ക്രിക്കറ്റ്, ശ്രീലങ്ക, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് raanchi, cricket, srilanka, star sports
റാഞ്ചി| Sajith| Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (14:13 IST)
ഇന്ത്യ രണ്ടാം ട്വന്റി- 20 മത്സരത്തിനു പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ടിവിയിലൂടെ കണ്ട കുട്ടിക്രിക്കറ്റ് മത്സരമെന്ന റെക്കോര്‍ഡാണ് ഈ മത്സരത്തിന് ലഭിച്ചത്.

ഫെബ്രുവരി 12 ന് റാഞ്ചിയിലായിരുന്നു മത്സരം 25.6 കോടി ആളുകളാണ് സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ ഈ മത്സരം കണ്ടെന്നാണ് കണക്കുകള്‍‍. ഇതോടെ 2012 ഡിസംബര്‍ 25ന് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം കണ്ട ആളുകളുടെ കണക്ക് പഴംകഥയായി മാറി. 11.2 കോടി പ്രേക്ഷകരായിരുന്നു അന്ന് ആ മത്സരം കണ്ടത്.


കുട്ടി ലോകകപ്പിന് ഇന്ത്യ വേദിയാകാനിരിക്കെ ഇത് ശുഭ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :