കടല്‍ക്കൊല: ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നിയമം ചുമത്തരുതെന്നും ഇവരെ വിട്ടയക്കണമെന്നുമുള്ള ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും. കടലിലെ ഭീകരവാദം തടയാനുള്ള നിയമമായ സുവ ചുമത്തി കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ വധശിക്ഷയാകും നാവികര്‍ക്ക്‌ ലഭിക്കുക.

പ്രഥമദൃഷ്‌ട്യാ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ ചുമത്താന്‍ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ ഇറ്റലി സമ്മര്‍ദ്ദം ശക്‌തമാക്കിയതിനാല്‍ സുവ ഒഴിവാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിരുന്നു. നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ ഇന്ന്‌ സുപ്രീം കോടതിയില്‍ നിലപാടെടുക്കുക.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നാവികര്‍ക്കെതിരെ സുവ ചുമത്തുന്നതിനെതിരാണ്‌. അറസ്‌റ്റിലായ ശേഷം പരോളില്‍ നാട്ടില്‍ പോയ നാവികരെ വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിലാണ്‌ സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നത്‌. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കിയാല്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ റദ്ദാക്കുമെന്ന്‌ യൂറോപ്യന്‍ യൂണിയനും ഭീഷണി മുഴക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :