കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടും

റോം| WEBDUNIA| Last Modified ഞായര്‍, 19 ജനുവരി 2014 (10:36 IST)
PRO
കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടുമെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നം കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിചാരണ നീളുന്ന സാഹചര്യത്തില്‍ നാവികരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇറ്റലിയുടെ പുതിയ നീക്കം.

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ് ഇന്ത്യന്‍ ഭരണകൂടം പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേസില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും പ്രസ്താവനയിലുണ്ട്.

കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍ നിന്ന് വെടിവെച്ചുകൊന്നകേസിലാണ് രണ്ട് ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :